സുരേഷ് വണ്ടന്നൂർ
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പ് ചൂട് വർദ്ധിപ്പിച്ചുകൊണ്ട് മുന്നണികൾ തമ്മിലുള്ള ഡീൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പുതിയ തലത്തിലേക്ക്. ജമാഅത്തെ ഇസ്ലാമി - യു.ഡി.എഫ് ബന്ധത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ, എസ്.ഡി.പി.ഐ - എൽ.ഡി.എഫ് കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരിക്കുന്നത്. ......
ദോഹ: ആഗോള പരിസ്ഥിതി സംരക്ഷണ കാമ്പയിനായ 'എർത്ത് അവറിന്റെ' (Earth Hour 2026) ഭാഗമായി ഖത്തറും മിഴിയടച്ചു. ശനിയാഴ്ച രാത്രി 8:30 മുതൽ 9:30 വരെയായിരുന്നു രാജ്യം പരിസ്ഥിതി സൗഹൃദ മണിക്കൂർ ആചരിച്ചത്. ......
ദോഹ: നീണ്ട അവധിക്കാലത്തിന് ശേഷം ഖത്തറിലെ സർക്കാർ സ്കൂളുകൾ ഇന്ന് (ഞായറാഴ്ച) തുറക്കുന്നു. പുത്തൻ അധ്യയന ദിനത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മന്ത്രാലയം ആശംസകൾ നേർന്നു. ......
ദുബൈ: ഐ.സി.എഫ്. സംഘടിപ്പിച്ച 'തിലാവ-2026' അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപിച്ചു.......
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശകരമായ അവസാന നിമിഷങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം പെരുന്നാളും ഈസ്റ്റർ വാരവും ഒത്തുചേർന്നപ്പോൾ പ്രചാരണത്തിന് ലഭിച്ച സമയം കുറവാണെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ......
തിരുവനന്തപുരം: രാജ്യത്തെ നീതിന്യായ വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സുപ്രീം കോടതി മുതൽ താഴെത്തട്ടിലുള്ള കോടതികളിൽ വരെ ന്യായാധിപന്മാരുടെ കുറവ് വലിയ തോതിൽ അനുഭവപ്പെടുകയാണ്. ......
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ മാനനഷ്ടക്കേസുമായി വ്യവസായി അനിൽ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ചാനൽ നടത്തുന്ന തുടർച്ചയായ വാർത്താ കവറേജുകൾ തന്റെ വ്യക്തിത്വത്തിനും അന്തസ്സിനും വലിയ രീതിയിൽ കളങ്കമുണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് അംബാനി കോടതിയിൽ ഹർജി നൽകിയത്.
ചാനൽ സംപ്രേക്ഷണം ചെയ്ത ചില പ്രത്യേക പരിപാടികളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ച വാർത്തകളും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജിയിലെ പ്രധാന ആവശ്യങ്ങൾ:
ഇടക്കാല നിരോധനം: തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ നൽകുന്നതിൽ നിന്നും റിപ്പബ്ലിക് ടിവിയെയും അർണബ് ഗോസ്വാമിയെയും വിലക്കണം.
ഡിജിറ്റൽ ഉള്ളടക്കം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലും നിലവിലുള്ള അധിക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യണം.
അടിയന്തര ഇടപെടൽ: ചാനലിന്റെ റിപ്പോർട്ടുകൾ തന്റെ ബിസിനസ്സ് സാമ്രാജ്യത്തെയും സൽപ്പേരിനെയും ബാധിക്കുന്നതിനാൽ കോടതി അടിയന്തരമായി ഇടപെടണം.
ഈ ഹർജി ഏപ്രിൽ ഒന്നിന് ജസ്റ്റിസ് മിലിന്ദ് ജാദവ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നാണ് വിവരം. ......
ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ നടപടികളിൽ സാധാരണക്കാരായ ഭൂവുടമകൾക്ക് വലിയ ആശ്വാസം നൽകുന്ന വിധിയുമായി സുപ്രീം കോടതി. 1894-ലെ ലാൻഡ് അക്വിസിഷൻ ആക്ട് (സെക്ഷൻ 28A) പ്രകാരം ഒരിക്കൽ പുതുക്കിയ നഷ്ടപരിഹാരം കൈപ്പറ്റിയവർക്കും, പിന്നീട് സമാനമായ മറ്റ് കേസുകളിൽ കോടതികൾ കൂടുതൽ തുക അനുവദിക്കുകയാണെങ്കിൽ വീണ്ടും അപേക്ഷ നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വിധിയിലെ പ്രധാന കാര്യങ്ങൾ:
രണ്ടാം അപേക്ഷ തടസ്സമല്ല: സെക്ഷൻ 28A പ്രകാരം ഒരിക്കൽ നഷ്ടപരിഹാരം വാങ്ങിയത് കൊണ്ട് മാത്രം കൂടുതൽ തുകയ്ക്കുള്ള അടുത്ത അപേക്ഷ നൽകുന്നതിൽ നിന്ന് ഭൂവുടമ വിലക്കപ്പെടുന്നില്ല.
തുല്യമായ നീതി: സമാന സ്വഭാവമുള്ള ഭൂമിക്ക് ഹൈക്കോടതിയോ മറ്റ് ഉയർന്ന കോടതികളോ പിന്നീട് കൂടുതൽ തുക അനുവദിച്ചാൽ, ആ ആനുകൂല്യം എല്ലാ ഭൂവുടമകൾക്കും ലഭിക്കണം.
സാങ്കേതികതയേക്കാൾ പ്രധാനം നീതി: നിയമത്തിലെ സാങ്കേതിക വശങ്ങൾ കാണിച്ച് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. ......
തൊള്ളായിരത്തി എഴുപതുകളിൽ എൻ.എസ്.എസ് ആരംഭിച്ച സാമ്പത്തിക സംവരണ പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ 1974 -ൽ നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് (എൻ.ഡി.പി) രൂപം നൽകിയപ്പോൾ അതിന്റെ വിദ്യാർഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്റെ (ഡി.എസ്.യു ) സംസ്ഥാന സ്ഥാപക സെക്രട്ടറിയായിരുന്നു ഞാൻ. അന്നത്തെ എൻ.എസ്.എസ്.പ്രസിഡന്റായിരുന്ന അഡ്വ. ......
മനുഷ്യന്റെ സ്വാഭാവികമായ പരസ്പരസ്പർദ്ധ, അതിന്റെ പരമകാഷ്ഠകളായ യുദ്ധങ്ങൾ എന്നിവയൊക്കെ ഭാഷകളെ സൗന്ദര്യവത്താക്കിയില്ലെങ്കിലും ഏറെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ആത്മാന്വേഷണങ്ങളെക്കാൾ മനുഷ്യർക്ക് പരസ്പരം സഹകരിച്ചും സ്വാധീനിച്ചും പ്രവർത്തിക്കാനുള്ള ഒരു ശക്തമായ ഉപാധിയാണ് ഭാഷ. ......